IMIINCNEW.jpg
About Us
   
HomeAbout UsServicesTestimonialsLinksReferralsContact UsOnline ServicesMalayalam Mission

 

മുഖവുര 
 
ഐ. എം. ഐ. എന്ത്? എന്തിന്?  
 
The corporate purpose of International Malayalam Institute, Inc. (Non-Profit Corporation) is the educational advancement of Malayalam, the language of the people of Kerala, India and their Diaspora. And to promote Malayalam literary works, heritage and culture globally. It is also for encouraging translation of Malayalam literature to English to bring Kerala culture to the English reader. (അന്തര്‍ദ്ദേശീയ മലയാളപഠനകേന്ദ്രത്തിന്‍റെ ഉദ്ദേശ്യങ്ങള്‍, കേരളത്തിലുള്ളവരുടെയും കേരളീയരായ പ്രവാസികളുടെയും ഭാഷയായ മലയാളത്തിന്‍റെ  വിദേശങ്ങളിലെ പഠനസൌകര്യങ്ങള്‍ സമഗ്രമായി വികസിപ്പിക്കുക; ആഗോളാടിസ്ഥാനത്തില്‍ മലയാള ഭാഷയെയും സാഹിത്യത്തെയും, സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുക; മലയാള ഗ്രന്ഥങ്ങളുടെ പരിഭാഷകള്‍ നടത്തി കേരള സംസ്ക്കാരം വിദേശികള്‍ക്ക് പരിചയപ്പെടുത്തുക എന്നിവയാണ്.)
   
 
അമേരിക്കയില്‍  2013 ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായി എല്ലാ ശനിയാഴ്ചയും നടന്നു വരുന്ന 'അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം' എന്ന ടെലിഫോണ്‍ കോണ്ഫെറന്സിലെ ചര്‍ച്ചകളില്‍ നിന്ന് രൂപം പ്രാപിച്ചതാണ് 'ഇന്റര്‍നാഷണല്‍ മലയാളം ഇന്സ്റ്റിറ്റുൂട്ട്'.
 

അമേരിക്കയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപഭാഷാ പഠനം നിര്‍ബ്ബന്ധമാണ്. കേരളത്തില്‍ നിന്നുവന്നവരും മലയാളം അറിയുന്നവരുമായ വിദ്യാര്‍ത്ഥികള്‍  മലയാളം പഠിക്കുവാന്‍ അവസരം ഇല്ലാതെ സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശഭാഷകള്‍ പഠിക്കുവാന്‍ നിര്ബ്ബന്ധിതരാകുന്നു. മലയാള ഭാഷാപഠന സൌകര്യങ്ങളുടെ കുറവോ, ഉള്ള അറിവ് അംഗീകരിച്ച് പരീക്ഷകള്‍ നടത്തി ക്രെഡിറ്റു കൊടുക്കാന്‍ സൌകര്യമില്ലാത്തതോ ആണ് ഇന്നുള്ള ദുര്‍ഗതിക്ക് പ്രധാന കാരണം. ഇന്റര്‍നാഷനല്‍ മലയാളം ഇന്‍സ്റ്റിറ്റ്യൂട്ട് കര്‍മ്മപഥത്തില്‍ എത്തുന്നതോടെ ശാശ്വതമായി ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. ഇതിനായി പല നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ധാരാളം പണവും സമയവും ഇതിനായി ചിലവഴിക്കേണ്ടതുണ്ട്. അഞ്ചു ലക്ഷത്തോളം വരുന്ന അമേരിക്കന്‍ മലയാളി കുടുംബങ്ങള്‍ ആത്മാര്‍ത്ഥമായിപരിശ്രമിച്ചാല്‍ ഇത് സാധിച്ചെടുക്കാമെന്ന്  ഐ.എം.ഐ.യ്ക്ക് ഉത്തമ വിശ്വാസമുണ്ട്‌.

 

കേരള സര്‍ക്കാരും അതിന്‍റെ വിവിധ വകുപ്പുകളും വിശേഷിച്ച് 'മലയാളം മിഷനും' കേരളത്തിലെയും വിദേശങ്ങളിലെയും വിവിധ സര്‍വ്വകലാശാലകളുമായി സഹകരിച്ചായിരിക്കും ഐ. എം. ഐ. മുന്നോട്ടു പോവുക. 

 

 ലാന(LANA), ഫോക്കാന (FOKANA). ഫോമ (FOMAA), വേള്‍ഡ് മലയാളി കൌന്‍സിലുകള്‍ (W.M.C), പ്രവാസി മലയാളി ഫെഡറേഷന്‍(P.M.F.) തുടങ്ങി അമേരിക്കയിലുള്ള എല്ലാ മലയാളി സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ഒരു സ്വപ്ന പദ്ധതിയാണിത്. മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും സഹകരണം ഇതിലേയ്ക്ക് അഭ്യര്ത്ഥിക്കുന്നു.

 

നമുക്കൊരുമിച്ച് നമ്മുടെ മാതൃഭാഷയെ ശക്തിപ്പെടുത്താം, പരിപാലിക്കാം. 
ലയാളം ജയിക്കട്ടെ! 
 
 
 
 
 
 


ഐ. എം. ഐ.യ്ക്ക്  നേതൃത്വം നല്‍കുന്നവര്‍
 
 
Manohar Thomas
(General Convener)
 917-501-0173
manoharthomas5@gmail.com
  
 
Adv. Jain Mundackal
(General Secretary)
813-389-3395
jain@mundackal.com
 
Dr. N. P. Sheela
(Joint Secretary & Convener, Malayalali Associations)
516-502-2533
sheelanp@yahoo.com
 
Andrews Cherian
(Treasurer & Convener, Finance Dept.)
845-429-1097
gracepub@yahoo.com
 
Dr. Joseph E. Thomas
(Convener, Psychology & Philosophy Depts.)
386-597-7194
drjosephthomas@gmail.com

 J. Mathews
(Convener, Malayalam Schools Dept.)
914-450-1442
jmathews335@gmail.com 
 
 
Dr. Rajan Markose
(Convener, Yoga & Meditation Depts.)
941-375-4077
rajanmarkose53@yahoo.com
 

Achamma Chandersekaran
(Convener, Translation Dept.)
703-790-3306
achandersekaran@hotmail.com
 
 
 Alex Vilanilam Koshy
(Convener, Students Exchange Dept.)
973-733-8427
akvilanilam@hotmail.com
 
 
U. A. Naseer
(Convener, Liaison works)
516-225-1502
uanaseer@gmail.com 
  
 

webassets/withnaseer.jpg
Leadership

 
 
കേരളത്തില്‍ നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറിയവരും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക നിയമ ചിന്താ മനഃശാസ്ത്ര മേഖലകളില്‍ പ്രവര്‍ത്തിച്ച് കഴിവും പരിചയവും നേടിയിട്ടുള്ള ആളുകളാണ് 'ഐ. എം. ഐ'യ്ക്ക് നേതൃത്വം നല്‍കുന്നത്‌.


പ്രാരംഭ കര്‍മ്മ പദ്ധതികള്‍
(ഡോ. എ. കെ. ബി. പിള്ളയാല്‍ നിര്‍ദ്ദേശിക്കപ്പെട്ടതും ഐ. എം. ഐ. കമ്മറ്റി അംഗീകരിച്ചതും)

1) അമേരിക്കയിലുള്ള മലയാള പഠന സൌകര്യങ്ങളുള്ള സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പഠിപ്പിക്കുന്ന അദ്ധ്യാപകരുടേയും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും പട്ടിക തയ്യാറാക്കുന്നു. (വിവരങ്ങള്‍ ഐ. എം. ഐ. യുടെ മേല്‍വിലാസത്തില്‍ അയച്ചു തരാവുന്നതാണ്.)

 

 

2) ഐ. എം. ഐ. യുടെ വെബ്‌സൈറ്റില്‍ ഒരു വാര്‍ത്താപത്രിക (Internet News Letter) പ്രസിദ്ധീകരിക്കുന്നു. 

 

3) അമേരിക്കന്‍ മലയാളികളുടെ പ്രസിദ്ധീകരിക്കപ്പെടുവാന്‍ താത്പര്യമുള്ള മലയാള പുസ്തകങ്ങളുടെ സംശോധനവും പ്രകാശനവും ഏറ്റെടുക്കുന്നു.