IMIINCNEW.jpg
Services
   
HomeAbout UsServicesTestimonialsLinksReferralsContact UsOnline ServicesMalayalam Mission

 

പ്രിയ സുഹൃത്തേ,

 

വിദേശ മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന ‘അന്തര്‍ദ്ദേശീയ മലയാളഭാഷാ പഠനകേന്ദ്രം’ അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡാ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. കേരളത്തില്‍ നിന്ന് വിവിധ ദേശങ്ങളിലേയ്ക്ക് കുടിയേറിപ്പാര്‍ത്തതിനു ശേഷം തങ്ങളുടെ മാതൃഭാഷയും സാഹിത്യവും വിവിധ കലാകായിക രൂപങ്ങളും സംസ്ക്കാരവും പാരമ്പര്യങ്ങളും അറിയുവാനും അത് നിലനിര്‍ത്തുവാനും വരുംതലമുറകളിലേയ്ക്ക് കൈമാറുവാനും ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ഒരു അത്താണിയും വിഭവകേന്ദ്രവും ആകുവാനാണ് ‘അന്തര്‍ദ്ദേശീയ മലയാളഭാഷാ പഠനകേന്ദ്രം’ രൂപീകൃതമായത്.

 

കേരള സര്‍ക്കാരും അതിന്‍റെ വിവിധ വകുപ്പുകളുമായും (മലയാളം മിഷന്‍) ‘മലയാളം സര്‍വ്വകലാശാല’യുള്‍പ്പെടെ വിവിധ സര്‍വ്വകലാശാലകളുമായും സഹകരിച്ചു കൊണ്ടും മലയാളഭാഷയും സാഹിത്യവും കലകളും സംസ്ക്കാരവും പാരമ്പര്യങ്ങളും പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുമായിരിക്കും ‘അന്തര്‍ദ്ദേശീയ മലയാളഭാഷാ പഠനകേന്ദ്രത്തിന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ നടത്തുക.

 

ഐ. എം. ഐ. യുടെ പ്രാരംഭ കര്‍മ്മ പദ്ധതികള്‍: 

1) അമേരിക്കയില്‍ മലയാള പഠനത്തിന് സൌകര്യമുള്ള സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും പട്ടിക തയ്യാറാക്കുവാന്‍ ആഗ്രഹിക്കുന്നു. (താങ്ങളുടെ അറിവിലുള്ള വിവരങ്ങള്‍ ഐ. എം. ഐ. യുടെ മേല്‍വിലാസത്തില്‍ അയച്ചു തരണമെന്നപേക്ഷിക്കുന്നു.)

 

 

2) ഐ. എം. ഐ. യുടെ വെബ്‌സൈറ്റില്‍ ഒരു വാര്‍ത്താപത്രിക (Internet News Letter) പ്രസിദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുന്നു. (വാര്‍ത്തകളും വിശേഷങ്ങളും  മറ്റു വിവരങ്ങളും ഐ. എം. ഐ. യുടെ ഇ-മെയില്‍ വിലാസത്തില്‍ (internationalmalayalam@gmail.com) അയച്ചു തരാവുന്നതാണ്.)

 

3) അമേരിക്കന്‍ മലയാളികളുടെ പ്രസിദ്ധീകരിക്കപ്പെടേണ്ട മലയാള പുസ്തകങ്ങളുടെ സംശോധനവും പ്രകാശനവും ഏറ്റെടുക്കുവാന്‍ ഐ. എം. ഐ. ആഗ്രഹിക്കുന്നു. (കൈയ്യെഴുത്തുപ്രതികള്‍ കൈവശമുള്ളവര്‍ക്ക് ഐ. എം. ഐ. യുമായി ബന്ധപ്പെടാവുന്നതാണ്.)

 

‘അന്തര്‍ദ്ദേശീയ മലയാളഭാഷാ പഠനകേന്ദ്ര’ത്തിന്‍റെ ‘വിത്തുദ്രവ്യ’മെന്ന (Seed Money) നിലയില്‍  നിരുപാധികമായി അമ്പതു ഡോളറില്‍ ($50.00) കുറയാത്ത തുകകള്‍ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ‘അന്തര്‍ദ്ദേശീയ മലയാളഭാഷാ പഠനകേന്ദ്ര’ത്തിന്‍റെ (International Malayalam Institute, Inc. / IMI) പേരില്‍ സംഭാവനയായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു.  (ഐ. എം. ഐ. യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് സംഭാവനകള്‍ അയച്ചു തരാവുന്നതാണ്.)

 

എല്ലാ മലയാളി സുഹൃത്തുക്കളുടെയും മലയാളത്തെ സ്നേഹിക്കുന്ന എല്ലാ നല്ല ആളുകളുടെയും സഹകരണം അന്തര്‍ദ്ദേശീയ മലയാളഭാഷാ പഠനകേന്ദ്രത്തിന് ഉണ്ടാകുമെന്ന്  പ്രതീക്ഷിച്ചുകൊണ്ടും താങ്ങളുടെ വിലയേറിയ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സംഭാവനകളും അഭ്യര്‍ത്ഥിച്ചുകൊണ്ടും ഈ കത്ത് ചുരുക്കുന്നു. മലയാളം ജയിക്കട്ടെ!

 

മംഗളാശംസകളോടെ,

 

 

അഡ്വ. ജയിന്‍  മുണ്ടയ്ക്കല്‍

സെക്രട്ടറി ഐ. എം. ഐ.

 

webassets/imiflyerfree.jpg